ഫുമിയോ കിഷിഡ ഒഴിയുന്നു
Thursday, August 15, 2024 12:12 AM IST
ടോക്കിയോ: ജപ്പാനിൽ പ്രധാനമന്ത്രി ഫുമിയോ കിഷിഡ അധികാരമൊഴിയുന്നു. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) നേതൃസ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
സെപ്റ്റംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി പുതിയ നേതാവിനെ കണ്ടെടുത്തും. ഫുമിയോ ഇതോടെ പ്രധാനമന്ത്രിപദവും രാജിവയ്ക്കും.
ഭരണകക്ഷി നേതാക്കളുടെ അഴിമതി, വിലക്കയറ്റം, സാന്പത്തിക പ്രതിസന്ധി എന്നീ കാരണങ്ങളാൽ ഫുമിയോടെ ജനപ്രീതി കുത്തനെ ഇടിഞ്ഞ് കഴിഞ്ഞ മാസം 15.5 ശതമാനത്തിലെത്തിയിരുന്നു.