കോംഗോയിൽ ഭീകരാക്രമണം; 12 പേർ കൊല്ലപ്പെട്ടു
Tuesday, August 13, 2024 2:23 AM IST
കിൻഷാസ: കിഴക്കൻ കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്(എഡിഎഫ്) ഭീകരരുടെ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു.
നോർത്ത് കിവു പ്രവിശ്യയിലെ നിരവധി ഗ്രാമങ്ങളിലാണ് ഭീകരസംഘടന ആക്രമണം നടത്തിയത്. മരണസംഖ്യ ഇനിയും ഏറെ ഉയരുമെന്നാണു റിപ്പോർട്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്.
ജൂണിൽ നോർത്ത് കിവുവിൽ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസിന്റെ ആക്രമണത്തിൽ നാൽപ്പതിലേറെ പേർ കൊല്ലപ്പെട്ടിരുന്നു.
2023ൽ ഉഗാണ്ടൻ അതിർത്തിയിൽ എഡിഎഫ് ഭീകരർ 41 പേരെ കൂട്ടക്കൊല ചെയ്തിരുന്നു. അന്നു കൊല്ലപ്പെട്ടവരിലേറെയും വിദ്യാർഥികളായിരുന്നു. 120ലേറെ ഗ്രൂപ്പുകളാണ് കിഴക്കൻ കോംഗോയിൽ ഭൂമിക്കും വിലയേറിയ ധാതുസന്പത്തിനുമായി പോരാട്ടം നടത്തുന്നത്.
.