വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​പ​​​ക്ഷ സ്ഥാ​​​നാ​​​ർ​​​ഥി എ​​​ഡ്മു​​​ണ്ടോ ഗോ​​​ൺ​​​സാ​​​ല​​​സ് ജ​​​യി​​​ച്ച​​​തി​​​നു വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ണ്ടെ​​​ന്നു യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​ൻ പ​​​റ​​​ഞ്ഞു.

ഞാ​​​യ​​​റാ​​​ഴ്ച​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ഡു​​​റോ മൂ​​​ന്നാം വ​​​ട്ട​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണു വെ​​​ന​​​സ്വേ​​​ല​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ഗോ​​​ൺ​​​സാ​​​ല​​​സാ​​​ണു ജ​​​യി​​​ച്ച​​​തെ​​​ന്നും മ​​​ഡു​​​റോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ച്ചെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ക്കു​​​ന്നു.


മ​ഡു​റോ​യ്ക്കെ​തി​രേ ജ​നം പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. വോ​​​ട്ടെ​​​ടു​​​പ്പി​​​ന്‍റെ വി​​​ശ​​​ദ​​​മാ​​​യ ക​​​ണ​​​ക്ക് പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്ന ആ​​​ഹ്വാ​​​ന​​​ത്തി​​​ൽ ബ്ര​​​സീ​​​ൽ, മെ​​​ക്സി​​​ക്കോ, കൊ​​​ളം​​​ബി​​​യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​ങ്കു​​​ചേ​​​ർ​​​ന്നു.