ഇന്ന് ലോക മുത്തച്ഛൻ-മുത്തശ്ശി ദിനം
Sunday, July 28, 2024 2:14 AM IST
വത്തിക്കാൻ: ആഗോള കത്തോലിക്കാസഭ മുത്തച്ഛൻ-മുത്തശ്ശിമാർക്കായി സമർപ്പിച്ച ദിനം ഇന്ന്.
2021ൽ ഫ്രാൻസിസ് മാർപാപ്പയാണ് ഈശോയുടെ അമ്മയായ മറിയത്തിന്റെ മാതാപിതാക്കളായ ജൊവാക്കിമിന്റെയും അന്നയുടെയും തിരുനാളിനോടനുബന്ധിച്ച് (ജൂലൈ 26) ജൂലൈയിലെ നാലാം ഞായറാഴ്ച ലോക മുത്തച്ഛൻ-മുത്തശ്ശിമാരുടെ ദിനമായി പ്രഖ്യാപിച്ചത്.
ഈ ദിനത്തിൽ രോഗിയോ, ഏകാന്തതയിൽ കഴിയുന്നവരോ, അംഗവൈകല്യമുള്ളവരോ ആയ ഒരു വൃദ്ധനെ സന്ദർശിക്കുന്ന ഏതൊരാൾക്കും മാർപാപ്പ ദണ്ഡവിമോചനം പ്രഖ്യാപിച്ചിട്ടുണ്ട്. ‘എന്റെ വാർധക്യത്തിൽ എന്നെ തള്ളിക്കളയരുത്'(സങ്കീർത്തനം 71) എന്ന വചനമാണ് ഈവർഷത്തെ മുത്തച്ഛൻ-മുത്തശ്ശി ദിന സന്ദേശം.
ദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.