ക​​​​യ്റോ: ഗാ​​​​സ​​​​യി​​​​ൽ ഇ​​​​സ്രേ​​​​ലി സേ​​​​ന ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ സെ​​​​ൻ​​​​ട്ര​​​​ൽ ഗാ​​​​സ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​റു ക​​​​ട്ടി​​​​ക​​​​ളും മൂ​​​​ന്നു സ്ത്രീ​​​​ക​​​​ളും അ​​​​ട​​​​ക്കം 20 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

നു​​​​സെ​​​​യ്റ​​​​ത്ത് അ​​​​ഭ​​​​യാ​​​​ർ​​​​ഥി ക്യാ​​​​ന്പി​​​​ലെ മൂ​​​​ന്നു വീ​​​​ടു​​​​ക​​​​ളും ദെ​​​​യ്ർ അ​​​​ൽ ബ​​​​ലാ​​​​യി​​​​ലെ മ​​​​റ്റു വീ​​​​ടുകളും ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ദെ​​​​യ്‌​​​​ർ അ​​​​ൽ ബ​​​​ലാ​​​​യി​​​​ൽ ഇ​​​​സ്രേ​​​​ലി സേ​​​​ന​​ത​​​​ന്നെ സു​​​​ര​​​​ക്ഷി​​​​ത മേ​​​​ഖ​​​​ല​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച സ്ഥ​​​​ല​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​ത്.

ഇ​​​​തി​​​​നി​​​​ടെ, ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം തെ​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ലെ ഖാ​​​​ൻ യൂ​​​​നി​​​​സി​​​​ലെ സ്കൂ​​​​ളി​​​​ൽ ഇ​​​​സ്രേ​​​​ലി സേ​​​​ന ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മ​​​​ര​​​​ണം 31 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. ഇ​​​​തി​​​​ൽ എ​​​​ട്ടു കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. അ​​​​ന്പ​​​​തി​​​​ല​​​​ധി​​​​കം പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

സ്കൂ​​​​ൾ​​മു​​​​റ്റ​​​​ത്ത് കു​​​​ട്ടി​​​​ക​​​​ൾ ഫു​​​​ട്ബോ​​​​ൾ ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​ൽ ജ​​​​സീ​​​​റ ചാ​​​​ന​​​​ൽ പു​​​​റ​​​​ത്തു​​​​വി​​​​ട്ടു. ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ ഏ​​​​ഴി​​​​നു ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ ഹ​​​​മാ​​​​സ് തീ​​​​വ്ര​​​​വാ​​​​ദി​​​​യെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്നും അ​​​​തി​​​​ൽ സി​​​​വി​​​​ലി​​​​യ​​​​ന്മാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​സ്രേ​​​​ലി സേ​​​​ന വിശദീകരിച്ചു. തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ ജ​​​​ന​​​​സാ​​​​ന്ദ്ര​​​​ത​​​​യേ​​​​റി​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളെ പോ​​​​രാ​​​​ട്ട​​​​വേ​​​​ദി​​​​ക​​​​ളാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് സി​​​​വി​​​​ലിയ​​​​ൻ മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണ​​​​മെ​​​​ന്നും ഇ​​​​സ്രേ​​​​ലി സേ​​​​ന പ​​​​റ​​​​ഞ്ഞു.


ഇ​​​തി​​​നി​​​ടെ, വ​​​ട​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ ഗാ​​​സ സി​​​റ്റി​​​യി​​​ലെ എ​​​ല്ലാ നി​​​വാ​​​സി​​​ക​​​ളും തെ​​​ക്കോ​​​ട്ട് ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക​​​ണ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന ഇ​​​ന്ന​​​ലെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ന​​​ഗ​​​ര​​​ത്തി​​​ൽ പോ​​​രാ​​​ട്ടം ക​​​ടു​​​ത്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​ത്. ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​നു​​​ള്ള ഇ​​​സ്രേ​​​ലി ആ​​​വ​​​ശ്യ​​​ത്തി​​​ൽ യു​​​എ​​​ൻ ക​​​ടു​​​ത്ത ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

ഇ​​​​സ്രേ​​​​ലി സേ​​​​ന ഒ​​​​ന്പ​​​​തു മാ​​​​സ​​​​മാ​​​​യി ഗാ​​​​സ​​​​യി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ മ​​​​രി​​​​ച്ച പ​​​​ല​​​​സ്തീ​​​​നി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 38,200 പി​​​​ന്നി​​​​ട്ടു. 88,000 പേ​​​​ർ​​​​ക്കാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. ഗാ​​​​സ ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി.

ഇ​​​​തി​​​​നി​​​​ടെ, ഗാ​​​​സ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​നാ​​​​യി ഖ​​​​ത്ത​​​​ർ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ദോ​​​​ഹ​​​​യി​​​​ൽ ശ്ര​​​​മം തു​​​​ട​​​​രു​​​​ന്നു. യു​​​​എ​​​​സ്, ഖ​​​​ത്ത​​​​ർ, ഈ​​​​ജി​​​​പ്ത്, ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്.