ഹോളിവുഡ് നടൻ കൊല്ലപ്പെട്ടു
Tuesday, June 25, 2024 12:52 AM IST
ന്യൂയോർക്ക്: ഹോളിവുഡ് നടൻ തമായോ പെറി (49) സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹവായിയിൽ സർഫിംഗ് (തിരമാലകളിൽ നടത്തുന്ന അഭ്യാസം) നടത്തുന്നതിനിടെയാണ് പെറിയെ സ്രാവ് ആക്രമിച്ചത്.
ലൈഫ്ഗാർഡ് കൂടിയായ പെറി വിദഗ്ധ സർഫറാണ്. പൈറേറ്റ്സ് ഓഫ് കരീബിയനിൽ അഭിനയിച്ച നടനാണ് പെറി.