അർമേനിയ പലസ്തീനെ അംഗീകരിച്ചു
Saturday, June 22, 2024 3:25 AM IST
യെരവാൻ: പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് അർമേനിയ അറിയിച്ചു.
സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ മേയിൽ പലസ്തീന് അംഗീകാരം നല്കിയിരുന്നു. ഐക്യരാഷ്ട്രസഭയിലെ 193 അംഗങ്ങളിൽ ഇന്ത്യ അടക്കം 145 രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചിട്ടുള്ളതാണ്.
അർമേനിയയുടെ നടപടിയെത്തുടർന്ന് ഇസ്രയേൽ അവരുടെ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ഇതിനിടെ, ഇസ്രേലി ആക്രമണം തുടരുന്ന ഗാസയിൽ പട്ടിണി വർധിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. 250 കുട്ടികൾ പോഷകാഹാരത്തിന്റെ കുറവ് നേരിടുന്നതായി ഗാസയിലെ ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.