ഡാനിഷ് പ്രധാനമന്ത്രിയെ ആക്രമിച്ചത് പോളിഷ് പൗരൻ
Monday, June 10, 2024 12:56 AM IST
കോപ്പൻഹേഗൻ: ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണിനെ ആക്രമിച്ചത് പോളിഷ് പൗരനായ മുപ്പത്തൊന്പതുകാരനാണെന്നു പോലീസ് അറിയിച്ചു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് ഇയാൾ ആക്രമണം നടത്തിയത്. ഡെന്മാർക്കിന്റെ പ്രധാനമന്ത്രിയെയാണ് ആക്രമിക്കുന്നതെന്ന് ഇയാൾക്കറിയില്ലായിരുന്നു. അക്രമി കുറച്ചുനാളായി ഡെന്മാർക്കിൽ താമസിച്ചുവരികയാണെന്നു പോളിഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ അക്രമിയെ 20വരെ കസ്റ്റഡിയിൽ വിട്ടു.
പബ്ലിക് സെർവന്റിനെ ആക്രമിച്ചുവെന്ന കുറ്റമാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോപ്പൻഹേഗൻ നഗരമധ്യത്തിലെ ചത്വരത്തിലൂടെ നടന്നുപോകുകയായിരുന്ന പ്രധാനമന്ത്രിയെ അക്രമി തോളിൽ തള്ളി താഴെയിടാൻ നോക്കുകയായിരുന്നു. അവർ വീണില്ലെങ്കിലും കഴുത്ത് ഉളുക്കി.