പാക്കിസ്ഥാനിൽ 23 ടിടിപി ഭീകരരെ വധിച്ചു
Tuesday, May 28, 2024 12:35 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺക്വ പ്രവിശ്യയിൽ മൂന്നു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 23 തെഹ്രീക്-ഐ-പാക്കിസ്ഥാൻ(ടിടിപി) ഭീകരരെ സുരക്ഷാസേന വധിച്ചു. ഏഴു സൈനികരും കൊല്ലപ്പെട്ടു.
വൻ ആയുധശേഖരവും സ്ഫോടകവസ്തുക്കളും ഭീകരരിൽനിന്നു പിടിച്ചെടുത്തു. നിരോധിത സംഘടനയായ ടിടിപിക്ക് അഫ്ഗാനിസ്ഥാനിലും ശക്തമായ സാന്നിധ്യമുണ്ട്.