ബ്രിട്ടനിൽ ജൂലൈ നാലിന് തെരഞ്ഞെടുപ്പ്
Thursday, May 23, 2024 2:40 AM IST
ലണ്ടൻ: ബ്രിട്ടനിൽ ജൂലൈ നാലിന് പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാപിച്ചു. അടുത്തയാഴ്ച പാർലമെന്റ് പിരിച്ചുവിടും.
തെരഞ്ഞെടുപ്പിൽ സുനാക്കിന്റെ കൺസർവേറ്റീവ് പാർട്ടി പരാജയം രുചിക്കുമെന്നാണ് വിലയിരുത്തൽ. 14 വർഷമായി ഈ പാർട്ടിയാണു ബ്രിട്ടൻ ഭരിക്കുന്നത്.
പ്രതിപക്ഷ ലേബർപാർട്ടിക്ക് അടുത്ത ഭരണം ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് കിയർ സ്റ്റാർമർ പ്രധാനമന്ത്രിയാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.