ടെ​ഹ്‌​റാ​ന്‍: പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്‌​സി അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി മു​ഹ​മ്മ​ദ് മൊ​ക്ബ​ര്‍ ചു​മ​ത​ല​യേ​റ്റു.

ഇ​ദ്ദേ​ഹ​വും പാ​ര്‍ല​മെ​ന്‍റ് സ്പീ​ക്ക​റും സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മ​ട​ങ്ങു​ന്ന മൂ​ന്നം​ഗ ​സ​മി​തി 50 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പു​തി​യ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​നെ​യ്‌​യു​ടെ വി​ശ്വ​സ്ത​നെ​ന്ന​ നി​ല​യി​ല്‍ നി​ല​വി​ലെ ഒ​ന്നാം വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റു​മാ​യ മു​ഹ​മ്മ​ദ് മൊ​ക്ബ​റാ​യി​രി​ക്കും പു​തി​യ പ്ര​സി​ഡ​ന്‍റ് എ​ന്നാ​ണു സൂ​ച​ന.

1955 സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നാ​യി​രു​ന്നു മു​ഹ​മ്മ​ദ് മൊ​ക്ബ​റി​ന്‍റെ ജ​ന​നം. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചാ​ണ് ഒ​ന്നാം വൈ​സ് പ്ര​സി​ഡ​ന്‍റാ​യ​ത്. പ​ര​മോ​ന്ന​ത നേ​താ​വ് ഖ​മ​നെ​യ്‌​യു​മാ​യി ബ​ന്ധ​മു​ള്ള നി​ക്ഷേ​പഫ​ണ്ട് ബോ​ര്‍ഡാ​യ സെ​താ​ഡി​ന്‍റെ (ഹെ​ഡ്ക്വാ​ര്‍ട്ടേ​ഴ്‌​സ് ഫോ​ര്‍ എ​ക്‌​സി​ക്യൂ​ട്ടിം​ഗ് ദി ​ഓ​ര്‍ഡ​ര്‍ ഓ​ഫ് ദി ​ഇ​മാം) മേ​ധാ​വി​യാ​യി പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.


ആ​ണ​വ, ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പേ​രി​ല്‍ 2010ല്‍ ​യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ഉ​പ​രോ​ധ​മേ​ര്‍പ്പെ​ടു​ത്തി​യ ഇ​റാ​നി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളി​ല്‍ മു​ഹ​മ്മ​ദ് മൊ​ക്ബ​റു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ര​ണ്ടു വ​ര്‍ഷ​ത്തി​നു​ശേ​ഷം ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ​യു​ള്ള ഉ​പ​രോ​ധം നീ​ക്കി. 2013ല്‍ ​ഇ​ദ്ദേ​ഹം മേ​ധാ​വി​യാ​യ സെ​താ​ഡ് ഉ​ള്‍പ്പെ​ടെ 37 ഇ​റേ​നി​യ​ന്‍ ക​മ്പ​നി​ക​ള്‍ക്കെ​തി​രേ അ​മേ​രി​ക്ക ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചു.

2023ല്‍ ​മോ​സ്‌​കോ​യി​ലെ​ത്തി റ​ഷ്യ​ന്‍ അ​ധി​കൃ​ത​രു​മാ​യി ച​ര്‍ച്ച ന​ട​ത്തു​ക​യും റ​ഷ്യ​ന്‍ സൈ​ന്യ​ത്തി​ന് ഉ​പ​രി​ത​ല മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ന​ല്‍കാ​ന്‍ ക​രാ​റി​ലേ​ര്‍പ്പെ​ടു​ക​യും ചെ​യ്ത ഇ​റേ​നി​യ​ന്‍ സം​ഘ​ത്തെ ന​യി​ച്ച​ത് മു​ഹ​മ്മ​ദ് മൊ​ക്ബ​റാ​യി​രു​ന്നു. അ​ലി ബാ​ഗേ​രി കാ​നി​യെ ആ​ക്ടിം​ഗ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.