ഫിന്നിഷ് സ്കൂളിൽ വെടിവയ്പ്
Wednesday, April 3, 2024 12:10 AM IST
ഹെൽസിങ്കി: ഫിൻലൻഡിലെ സ്കൂളിലുണ്ടായ വെടിവയ്പിൽ ഒരു വിദ്യാർഥി കൊല്ലപ്പെടുകയും മറ്റു രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
തലസ്ഥാനമായ ഹെൽസിങ്കിക്കു വടക്ക് വാൻഡാ നഗരത്തിൽ ഇന്നലെ രാവിലെയുണ്ടായ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരും 12 വയസുകാരാണെന്നു പോലീസ് പറഞ്ഞു. വെടിവയ്പിനുശേഷം രക്ഷപ്പെട്ട ആൺകുട്ടിയെ മുക്കാൽ മണിക്കൂറിനുശേഷം പോലീസ് പിടികൂടി.