ബലൂചിസ്ഥാനിലെ വ്യോമകേന്ദ്രത്തിനു നേർക്ക് ആക്രമണം; സൈനികനും ഭീകരരും കൊല്ലപ്പെട്ടു
Wednesday, March 27, 2024 1:33 AM IST
കറാച്ചി: പാക് നാവികസേനയുടെ വ്യോമകേന്ദ്രത്തിനു നേർക്ക് തീവ്രവാദി ആക്രമണം. രാജ്യത്തെ വലിയ നാവികകേന്ദ്രങ്ങളിലൊന്നായ ബലൂചിസ്ഥാനിലെ പിഎൻഎസ് സിദ്ദിഖി നേവൽ എയർ ബേസിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു.
ഏറ്റുമുട്ടലിൽ ഒരു സൈനികനും കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണം. ആക്രമണത്തിൽ വ്യോമതാവളത്തിനോ വിമാനങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.