മോ​​​​സ്കോ: യു​​​​ക്രെ​​​​യ്ൻ ഷെ​​​​ല്ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ റ​​​​ഷ്യ​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ ബെ​​​​ൽ​​​​ഗ​​​​റോ​​​​ഡി​​​​ൽ ര​​​​ണ്ടു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. മൂ​​​​ന്നു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. യു​​​​ക്രെ​​​​യ്നു​​​​മാ​​​​യി അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന ന​​​​ഗ​​​​ര​​​​മാ​​​​ണ് ബെ​​​​ൽ​​​​ഗ​​​​റോ​​​​ഡ്.

അ​​​​തി​​​​ർ​​​​ത്തി ഗ്രാ​​​​മ​​​​മാ‌​​​​യ ഗ്ലോ​​​​ട്ടോ​​​​വോ​​​​യി​​​​ൽ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ച് പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി റീ​​ജ​​ണ​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ വ്യാ​​​​സെ​​​​സ്ലാ​​​​വ് ഗ്ലാ​​​​ഡ്‌​​​​കോ​​​​വ് ടെ​​​​ലി​​​​ഗ്രാ​​​​മി​​​​ൽ പ​​​​റ​​​​ഞ്ഞു. ശ​​​​നി​​​​യാ​​​​ഴ്ച യു​​​​ക്രെ​​​​യ്ൻ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ​​ഭീ​​​​മ​​​​നാ​​​​യ റോ​​​​സ്നെ​​​​ഫ്റ്റി​​​​ന്‍റെ സ​​​​മാ​​​​റ മേ​​​​ഖ​​​​ല​​​​യി​​​​ലെ എ​​​​ണ്ണ ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ശാ​​​​ല​​​​യി​​​​ൽ തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി പ്രാ​​​​ദേ​​​​ശി​​​​ക ഗ​​​​വ​​​​ർ​​​​ണ​​​​ർ ദി​​​​മി​​​​ത്രി അ​​​​സ​​​​റോ​​​​വ് പ​​​​റ​​​​ഞ്ഞു.


യു​​​​ക്രെ​​​​യ്ൻ തു​​​​റ​​​​മു​​​​ഖ​​​​ന​​​​ഗ​​​​ര​​​​മാ​​​​യ ഒ​​​​ഡേ​​​​സ​​​​യി​​​​ൽ റ​​​​ഷ്യ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 20 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് തി​​​​രി​​​​ച്ച​​​​ടി. വെ​​​​ള്ളി​​​​യാ​​​​ഴ്ച ഒ​​​​ഡേ​​​​സ​​​​യ്ക്കു നേ​​​​രെ റ​​​​ഷ്യ മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണ് ന​​​​ട​​​​ത്തി​​​​യ​​​​ത്.