പെ​​​​​ഷ​​​​​വാ​​​​​ർ: അ​​​​​ന്ത​​​​​രി​​​​​ച്ച അ​​​​​തു​​​​​ല്യ​​​​​ന​​​​​ട​​​​​ൻ ദി​​​​​ലീപ് കു​​​​​മാ​​​​​റി​​​​​ന്‍റെ പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ലെ ഖൈ​​​​​ബ​​​​​ർ​​​​​പ​​​​​ഖ്തു​​​​​ൻ​​​​​ഖ്വ പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലു​​​​​ള്ള പൈ​​​​​തൃ​​​​​ക​​​​​ഭ​​​​​വ​​​​​നം ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സ​​​​​ത്തെ മ​​​​​ഴ​​​​​യി​​​​​ൽ പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​​ക​​​​​ർ​​​​​ന്നു. 1880ൽ ​​​​​നി​​​​​ർ​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ട്ട ഈ ​​​​​മാ​​​​ളി​​​​ക ശി​​​​​ഥി​​​​​ല​​​​​മാ​​​​​യ നി​​​​​ല​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു.

പെ​​​​​ഷ​​​​​വാ​​​​​ർ സി​​​​​റ്റി​​​​​യി​​​​​ലെ ച​​​​​രി​​​​​ത്ര​​​​​പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യ മൊ​​​​​ഹ​​​​​ല്ല ഖു​​​​​ദാ​​​​​ദാ​​​​​ദ് ബ​​​​​സാ​​​​​റി​​​​​നു പി​​​​​ന്നി​​​​​ലാ​​​​​ണ് ഖൈ​​​​​ബ​​​​​ർ​​​​​പ​​​​​ഖ്തു​​​​​ൻ​​​​​ഖ്വ ആ​​​​​ർ​​​​​ക്കൈ​​​​​വ് ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റി​​​​​ന്‍റെ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​യി​​​​​ലു​​​​​ള്ള ഈ ​​​​​കെ​​​​​ട്ടി​​​​​ടം സ്ഥി​​​​​തി ചെ​​​​​യ്തി​​​​​രു​​​​​ന്ന​​​​​ത്.

ഭ​​​​​വ​​​​​ന​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നാ​​​​​യി ബ​​​​​ജ​​​​​റ്റി​​​​​ൽ തു​​​​​ക വ​​​​​ക​​​​​യി​​​​​രു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും അ​​​​​തു ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. ധാ​​​​രാ​​​​ളം വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​രി​​​​​ക​​​​​ൾ എ​​​​​ത്തി​​​​​ക്കൊ​​​​​ണ്ടി​​​​​രു​​​​​ന്ന ഈ ​​​​​ഭ​​​​​വ​​​​​നം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ത​​​​​ക​​​​​ർ​​​​​ന്ന​​​​​തോ​​​​​ടെ പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​ത​​​​​ല​​​​​ത്തി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ​​​​​തി​​​​​രേ അ​​​​​മ​​​​​ർ​​​​​ഷം ഉ​​​​​ട​​​​​ലെ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്.


2014 ജൂ​​​​​ലൈ 13നാ​​​​​ണ് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​വാ​​​​​സ് ഷ​​​​​രീ​​​​​ഫ്, ഈ ​​​​​ഭ​​​​​വ​​​​​ന​​​​​ത്തെ ദേ​​​​​ശീ​​​​​യ പൈ​​​​​തൃ​​​​​ക സ്മാ​​​​​ര​​​​​ക​​​​​മാ​​​​​ക്കി​​​​​യ​​​​​താ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. 1997ൽ ​​​​​പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത സി​​​​​വി​​​​​ലി​​​​​യ​​​​​ൻ ബ​​​​​ഹു​​​​​മ​​​​​തി നി​​​​​ഷാ​​​​​ൻ-​​​​​ഇ-​​​​​ഇം​​​​​തി​​​​​യാ​​​​​സ് ന​​​​​ല്കി ദി​​​​​ലീ​​​​​പ്കു​​​​​മാ​​​​​റി​​​​​നെ ആ​​​​​ദ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു.

1922ൽ ​​​​​ഈ ഭ​​​​​വ​​​​​ന​​​​​ത്തി​​​​​ൽ ജ​​​​​നി​​​​​ച്ച ദി​​​​​ലീപ് കു​​​​​മാ​​​​​ർ, 12 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​ത്. 2021 ജൂ​​​​​ലൈ ഏ​​​​​ഴി​​​​​ന് 98-ാം വ​​​​​യ​​​​​സി​​​​​ൽ മും​​​​​ബൈ​​​​​യി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ദി​ലീ​പ് കു​മാ​റി​ന്‍റെ അ​​​​​ന്ത്യം.