ഹമാസിന് തുർക്കിയുടെ ഉറച്ച പിന്തുണ
Sunday, March 10, 2024 12:32 AM IST
ഇസ്താംബൂൾ: ഗാസയിലെ ഹമാസിന് തുർക്കി ഉറച്ച പിന്തുണ നല്കുന്നതായി പ്രസിഡന്റ് എർദോഗൻ പറഞ്ഞു. തുർക്കിയെക്കൊണ്ട് ഹമാസിനെ ഭീകരസംഘടനയെന്നു വിളിപ്പിക്കാൻ ആർക്കും കഴിയില്ല. ഹമാസ് നേതാക്കളുമായി തുർക്കി തുറന്ന ചർച്ചകൾ നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന പ്രത്യാക്രമണത്തെ എർദോഗൻ മുന്പ് നിശിതമായി വിമർശിച്ചിട്ടുണ്ട്.
ഇസ്രയേൽ ഭീകരരാജ്യമാണെന്നും ഗാസയിൽ വംശഹത്യ നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.