പാക്കിസ്ഥാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒന്പതിന്
Friday, March 1, 2024 11:32 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം ഒന്പതിനു നടക്കും. തെരഞ്ഞെടുപ്പു കമ്മീഷനാണ് ഇക്കാര്യമറിയിച്ചത്. പിപിപി നേതാവ് ആസിഫ് അലി സർദാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. ഇദ്ദേഹം മുൻ പ്രസിഡന്റാണ്.
ഭരണമുന്നണിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി സർദാരിയെ നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. 2008 മുതൽ 2013 വരെയാണ് സർദാരി പാക് പ്രസിഡന്റായിരുന്നത്.