റഷ്യയിലെ ബെൽഗോരോദിൽ മിസൈൽ ആക്രമണം, ആറു പേർ കൊല്ലപ്പെട്ടു
Friday, February 16, 2024 2:41 AM IST
കീവ്: റഷ്യൻ നഗരമായ ബെൽഗോരോദിൽ മിസൈൽ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 18 പേർക്കു പരിക്കേറ്റു. യുക്രെയ്ൻ അതിർത്തിയിലാണ് ബെൽഗോരോദ്. കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ഒരു ഷോപ്പിംഗ് സെന്ററിലും സ്കൂൾ സ്റ്റേഡിയത്തിലും ആണ് ആക്രമണമുണ്ടായത്.
യുക്രെയ്ന്റെ 14 മിസൈലുകൾ തകർത്തുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്ൻ അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ മാത്രം അകലെയുള്ള ബെൽഗോരോദ് നിരന്തരം ആക്രമണത്തിനിരയാകുന്നു.