റഷ്യൻ ഹെലികോപ്റ്റർ വെടിവച്ചു വീഴ്ത്തിയെന്ന് യുക്രെയ്ൻ
Thursday, February 8, 2024 11:20 PM IST
കീവ്: കിഴക്കൻ യുക്രെയ്നിൽ റഷ്യൻ അറ്റാക്ക് ഹെലികോപ്റ്റർ വെടിവച്ചു വീഴ്ത്തിയെന്ന് യുക്രെയ്ൻ സേന അറിയിച്ചു. അവ്ദിവ്ക നഗരത്തിനു സമീപമാണ് ഹെലികോപ്റ്റർ തകർത്തത്.
പോർട്ടബിൾ ആന്റി-എയർക്രാഫ്റ്റ് മിസൈൽ ഉപയോഗിച്ചാണ് റഷ്യൻ വ്യോമസേനയുടെ ഏറ്റവും അത്യാധുനിക അറ്റാക്ക് ഹെലികോപ്റ്റർ കെഎ-52 അല്ലിഗേറ്റർ തകർത്തത്. അവ്ദിവ്കയിൽ റഷ്യൻ-യുക്രെയ്ൻ സൈന്യങ്ങൾ തമ്മിൽ രൂക്ഷ യുദ്ധം നടന്നുവരികയാണ്.