വിമാനം ഇടിച്ചു മരിച്ചു
Wednesday, February 7, 2024 1:00 AM IST
ഹോങ്കോംഗ്: വിമാനത്താവളം ജീവനക്കാരൻ വിമാനം കയറി മരിച്ചു. ഹോങ്കോംഗ് വിമാനത്താവളത്തിൽ വിമാനം കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. ജോർദാൻ പൗരനായ മുപ്പത്തിനാലുകാരനാണു മരിച്ചത്.
ഗ്രൗണ്ട് സപ്പോർട്ട് വിഭാഗത്തിൽ ജോലിചെയ്തിരുന്ന ഇയാളും മറ്റൊരാളുംകൂടി വാഹനം ഉപയോഗിച്ച് വിമാനം കെട്ടിവലിച്ചുകൊണ്ടു പോകുന്നതിനിടെയാണു സംഭവം.
സൈഡ് സീറ്റിലിരുന്ന ഇയാൾ തെറിച്ചുവീണ് പിന്നാലെയുള്ള വിമാനത്തിന് അടിയിൽപ്പെടുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാൾ അശ്രദ്ധ കാട്ടിയതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. ഇയാളെ അറസ്റ്റ് ചെയ്തു.