നമീബിയൻ പ്രസിഡന്റ് ഹാഗെ ഗെയിൻബോക് അന്തരിച്ചു
Monday, February 5, 2024 1:03 AM IST
വിൻഡ്ഹോക്ക്: നമീബിയൻ പ്രസിഡന്റ് ഹാഗെ ഗെയിൻബോക് (82) അന്തരിച്ചു. കാൻസർരോഗത്തിനു ചികിത്സയിലിരിക്കേയാണ് അന്ത്യം. നവംബറിൽ പൊതുതെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ വൈസ് പ്രസിഡന്റ് നാഗോളോ എംബുംബ ആക്ടിംഗ് പ്രസിഡന്റാകും.
ഹാഗെ ഗെയിൻബോക് 2015 മുതൽ പ്രസിഡന്റാണ്. 1990 മുതൽ 2012 വരെ പ്രധാനമന്ത്രിയുമായിരുന്നു.
വർണവിവേചനം നിലനിന്നിരുന്ന ദക്ഷിണാഫ്രിക്കയുടെ ഭാഗമായിരുന്ന നമീബിയയ്ക്ക് 1990ൽ സ്വാതന്ത്ര്യം നേടിക്കൊടുത്ത പോരാട്ടത്തിലെ പ്രധാന നേതാവായിരുന്നു ഹാഗെ. സ്വാതന്ത്ര്യത്തിനു മുന്പായി 27 വർഷം ബോട്സ്വാന, അമേരിക്ക, ബ്രിട്ടൻ എന്നിവടങ്ങളിൽ പ്രവാസജീവിതം നയിച്ചിട്ടുണ്ട്.