മെ​​​ൽ​​​ബ​​​ൺ: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ മൂ​​​ന്നു സ്ത്രീ​​​ക​​​ള​​​ട​​​ക്കം നാ​​​ല് ഇ​​​ന്ത്യ​​​ക്കാ​​​ർ മു​​​ങ്ങി​​​മ​​​രി​​​ച്ചു. ബു​​​ധ​​​നാ​​​ഴ്ച ഫി​​​ലി​​​പ് ദ്വീ​​​പി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ജ​​​ഗ്ജീ​​​ത് സിം​​​ഗ് ആ​​​ന​​​ന്ദ് (23), സു​​​ഹാ​​​നി ആ​​​ന​​​ന്ദ് (20), കീ​​​ർ​​​ത്തി ബേ​​​ദി (20), റീ​​​മ സോ​​​ൻ​​​ധി (43) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലു​​​ള്ള ബ​​​ന്ധു​​​ക്ക​​​ളെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​ര​​​ന്നു റീ​​​മ. മ​​​റ്റു മൂ​​​ന്നു പേ​​​രും ക്ലൈ​​​ഡി​​​ലാ​​​ണു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. മെ​​​ൽ​​​ബ​​​ണി​​​ൽ ന​​​ഴ്സാ​​​യ ആ​​​ന​​​ന്ദ് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ പി​​​ആ​​​ർ ഉ​​​ള്ള​​​യാ​​​ളാ​​​ണ്. സു​​​ഹാ​​​നി​​​യും കീ​​​ർ​​​ത്തി​​​യും വി​​​ദ്യാ​​​ർ​​​ഥി വീ​​​സ​​​യി​​​ലെ​​​ത്തി​​​യ​​​വ​​​രാ​​​ണ്. നാ​​​ലു പേ​​​രും ബ​​​ന്ധു​​​ക്ക​​​ളാ​​​ണ്. പ​​​ത്തം​​​ഗ സം​​​ഘ​​​മാ​​​ണ് ബീ​​​ച്ചി​​​ലെ​​​ത്തി​​​യ​​​ത്.