യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണം; നാലു മരണം
Wednesday, January 24, 2024 12:17 AM IST
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിലും റഷ്യൻ സേന നടത്തിയ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു.
ഇന്നലെ പുലർച്ചെ പാർപ്പിടകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നു യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞു. ഖാർകീവിൽ 42ഉം കീവിൽ 20ഉം പേർക്കു പരിക്കേറ്റു. റഷ്യൻ അതിർത്തിയോടു ചേർന്ന ഖാർകീവിനു നേർക്കു വരുന്ന മിസൈലുകൾ വെടിവച്ചിടാൻ ബുദ്ധിമുട്ടാണെന്നു യുക്രെയ്ൻ സേന പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയിലെ എണ്ണ-പ്രകൃതിവാതക സംഭരണകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ൻ സേന ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു.