ഇമ്രാന്റെ പാർട്ടിക്ക് ക്രിക്കറ്റ് ബാറ്റ് ചിഹ്നം ലഭിച്ചു
Thursday, January 11, 2024 12:58 AM IST
പെഷവാർ: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേതൃത്വം നല്കുന്ന പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ്(പിടിഐ) പാർട്ടിക്ക് ക്രിക്കറ്റ് ബാറ്റ് ചിഹ്നമായി ലഭിച്ചു.
പിടിഐക്ക് ക്രിക്കറ്റ് ബാറ്റ് ചിഹ്നം നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ(ഇസിപി) തീരുമാനം പെഷവാർ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
ഇസിപിയുടെ നടപടി തെറ്റാണെന്ന് ജസ്റ്റീസുമാരായ ഇജാസ് അൻവർ, ജസ്റ്റീസ് അർഷാദ് അലി എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയില്ലെന്ന കാരണത്താൽ, ഡിസംബർ 22നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിഐയുടെ ചിഹ്നം നിഷേധിച്ചത്.