റഷ്യൻ മിസൈൽ: യുക്രെയ്നിൽ 11 പേർ കൊല്ലപ്പെട്ടു
Monday, January 8, 2024 12:00 AM IST
കീവ്: റഷ്യൻ സേന കിഴക്കൻ യുക്രെയ്നിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഡോണെറ്റ്സ്ക് പ്രദേശത്തെ യുക്രെയ്ൻ നിയന്ത്രിത പട്ടണമായ പ്രോക്രോവ്സ്കിലായിരുന്നു ആക്രമണം.
പാർപ്പിടങ്ങളെയാണു റഷ്യൻ സേന ലക്ഷ്യമിട്ടതെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ആരോപിച്ചു. ഇത്തരം ആക്രമണങ്ങൾക്കു മറുപടി നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റിൽ ഇതേ പട്ടണത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒന്പതു പേർ കൊല്ലപ്പെട്ടിരുന്നു.
അടുത്ത ദിവസങ്ങളിൽ റഷ്യയും യുക്രെയ്നും പരസ്പരം ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. യുക്രെയ്ൻ അതിർത്തിയോടു ചേർന്ന ബെൽഗരോദ് പ്രദേശത്തുള്ളവരെ റഷ്യ ഒഴിപ്പിച്ചുമാറ്റി.