ബെൽഗരോദ് നിവാസികളെ റഷ്യ ഒഴിപ്പിക്കുന്നു
Saturday, January 6, 2024 11:38 PM IST
മോസ്കോ: യുക്രെയ്ൻ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ട ബെൽഗരോദ് നഗരത്തിലെ ആളുകളെ റഷ്യ ഒഴിപ്പിക്കാൻ തുടങ്ങി.
വെള്ളിയാഴ്ച കുറേ കുടുംബങ്ങൾ ഒഴിഞ്ഞതായി റഷ്യൻ വൃത്തങ്ങൾ പറഞ്ഞു. സ്റ്റാറി ഓസ്കോൾ, ഗുബ്കിൻ എന്നീ പട്ടണങ്ങളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. എന്നാൽ, എല്ലാവരെയും ഉൾക്കൊള്ളാനുള്ള സൗകര്യം പട്ടണങ്ങൾക്കില്ലെന്നും മറ്റു പ്രവിശ്യകളുടെ സഹായം തേടുമെന്നും ബൽഗരോദ് ഗവർണർ ഗ്ലാഡ്കോവ് അറിയിച്ചു.
ബെൽഗരോദിൽ തുടർന്നും മിസൈൽ-ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞയാഴ്ച യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. യുക്രെയ്ൻ സേന റഷ്യയിൽ നടത്തിയ ഏറ്റവും മാരക ആക്രമണമായിരുന്നിത്.