ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: യു​​​എ​​​സി​​​ൽ ഖ​​​ലി​​​സ്ഥാ​​​ൻ വാ​​​ദി​​​ക​​​ൾ വീ​​​ണ്ടും ഹൈ​​​ന്ദ​​​വ​​​ ക്ഷേ​​​ത്രം വി​​​കൃ​​​ത​​​മാ​​​ക്കി. ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ ഹേ​​​വാ​​​ർ​​​ഡി​​​ലു​​​ള്ള വി​​​ജ​​​യ് ഷെ​​​രാ​​​വാ​​​ലി ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ മ​​​തി​​​ലി​​​ൽ ഖ​​​ലി​​​സ്ഥാ​​​ൻ അ​​​നു​​​കൂ​​​ല മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​പ്പെ​​ടു​​ത്തു​​ന്ന വാ​​​ച​​​ക​​​ങ്ങ​​​ളും എ​​​ഴു​​​തി​​​വ​​​ച്ചു.


ര​​​ണ്ടാ​​​ഴ്ച മു​​​ന്പ് ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ നെ​​​വാ​​​ർ​​​ക്കി​​​ലു​​​ള്ള സ്വാ​​​മി നാ​​​രാ​​​യ​​​ൺ മ​​​ന്ദി​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ലും സ​​​മാ​​​ന സം​​​ഭ​​​വം അ​​​ര​​​ങ്ങേ​​​റി​​​യി​​​രു​​​ന്നു.