ഒ​​​ട്ടാ​​​വ: ഖ​​​ലി​​​സ്ഥാ​​​ൻ വി​​​ഘ​​​ട​​​ന​​​വാ​​​ദി ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് നി​​​ജ്ജ​​​റി​​​ന്‍റെ കൊ​​​ല​​​യാ​​​ളി​​​ക​​​ളെ ഉ​​​ട​​​ൻ അ​​​റ​​​സ്റ്റ് ചെ​​​യ്തേ​​​ക്കു​​​മെ​​​ന്ന് ക​​​നേ​​​ഡി​​​യ​​​ൻ പോ​​​ലീ​​​സ്.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ര​​​ണ്ടു​​​പേ​​​ർ മാ​​​സ​​​ങ്ങ​​​ളാ​​​യി പോ​​​ലീ​​​സ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്നും ഇ​​​വ​​​ർ രാ​​​ജ്യം വി​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും ഉ​​​ട​​​ൻ അ​​​റ​​​സ്റ്റു​​​ണ്ടാ​​​കു​​​മെ​​​ന്നും പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് ദി ​​​ഗ്ലോ​​​ബ് ആ​​​ൻ​​​ഡ് മെ​​​യ്ൽ ദി​​​ന​​​പ്പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ജൂ​​​ണി​​​ൽ ബ്രി​​​ട്ടീ​​​ഷ് കൊ​​​ളം​​​ബി​​​യ പ്ര​​​വി​​​ശ്യ​​​യി​​​ൽ​​​വ​​​ച്ചാ​​​ണ് നി​​​ജ്ജ​​​റി​​​നെ കൊ​​​ല​​​യാ​​​ളി​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചു​​​വീ​​​ഴ്ത്തി​​​യ​​​ത്. ഈ ​​​കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്ന് സെ​​​പ്റ്റം​​​ബ​​​റി​​​ൽ ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ ആ​​​രോ​​​പി​​​ച്ച​​​ത് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​ത്തി​​​ൽ വി​​​ള്ള​​​ൽ വീ​​​ഴ്ത്തി​​​യി​​​രു​​​ന്നു.


ട്രൂ​​​ഡോ​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഇ​​​ന്ത്യ നി​​​ഷേ​​​ധി​​​ച്ചു. മൂ​​​ന്നു വ​​​ർ​​​ഷം മു​​​ന്പു​​​ത​​​ന്നെ നി​​​ജ്ജ​​​റി​​​നെ ഇ​​​ന്ത്യ ഭീ​​​ക​​​ര​​​നാ​​​യി മു​​​ദ്ര​​​കു​​​ത്തി​​​യ​​​താ​​​ണ്. അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കു​​​റ്റം ചു​​​മ​​​ത്തു​​​ന്പോ​​​ൾ കൊ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ങ്കി​​​ൽ വെ​​​ളി​​​പ്പെ​​​ടും.

ക​​​നേ​​​ഡി​​​യ​​​ൻ-​​​അ​​​മേ​​​രി​​​ക്ക​​​ൻ ഖ​​​ലി​​​സ്ഥാ​​​ൻ വാ​​​ദി​​​യാ​​​യ ഗു​​​ർ​​​പ​​ട്‌​​വ​​​ന്ത് സിം​​​ഗ് പ​​​ന്നു​​​വി​​​നെ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​വ​​​ച്ച് വ​​​ധി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി അ​​​ടു​​​ത്തി​​​ടെ അ​​​മേ​​​രി​​​ക്ക വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.ഇ​​​ന്ത്യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ലെ ഒ​​​രു ഉ​ദ്യോ​ഗ​സ്ഥ​നു​വേ​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നി​​​ഖി​​​ൽ ഗു​​​പ്ത​​​യെ​​​ന്ന​​​യാ​​​ളെ ഈ ​​​സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു പ്ര​​​തി​​​ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ട്.