കോവിഡ് കേസുകളിൽ ഇരട്ടി വർധന
Sunday, December 24, 2023 12:58 AM IST
ന്യൂയോർക്ക്: കോവിഡ് കേസുകളുടെ എണ്ണം നാലാഴ്ചകൊണ്ട് ഇരട്ടിയായെന്ന് ലോകാരോഗ്യ സംഘടന. ഇക്കാലയളവിൽ എട്ടര ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
52 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണത്തിൽ എട്ടു ശതമാനത്തിന്റെ കുറവുണ്ടായി.
കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ 1.18 ലക്ഷം പേരെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് 1600 പേരെയാണ്. യഥാക്രമം 23ഉം 51ഉം ശതമാനമാണ് വർധന. കോവിഡ് വൈറസിന്റെ ജെഎൻ.1 വകഭേദമാണ് അതിവേഗം രോഗം പടർത്തുന്നത്.