പാക്കിസ്ഥാനിൽ ആറു പേർ കൊല്ലപ്പെട്ടു
Saturday, December 23, 2023 1:04 AM IST
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ അജ്ഞാത തീവ്രവാദികൾ, പോലീസ് സ്റ്റേഷൻ കെട്ടിടം പണിയുകയായിരുന്ന ആറു തൊഴിലാളികളെ വെടിവച്ചുകൊന്നു.
തെക്കൻ വസീറിസ്ഥാനിലെ വാന എന്ന സ്ഥലത്തായിരുന്നു ആക്രമണം. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല.