യൂറോപ്യൻ യൂണിയനെതിരേ ഐറിഷ് പ്രധാനമന്ത്രി
Friday, December 15, 2023 2:11 AM IST
ബ്രസൽസ്: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയാത്ത യൂറോപ്യൻ യൂണിയന്റെ പ്രസക്തി നഷ്ടപ്പെടുകയാണെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരാഡ്കർ.
ഹമാസ് ഭീകരവാദത്തെ അപലപിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, വെടിനിർത്തൽ വേണമെന്നും പലസ്തീനിയൻ ജനതയ്ക്കു നീതി ലഭിക്കണമെന്നും യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പ്രസംഗിക്കവേ ആവശ്യപ്പെട്ടു.