യുഎസ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്; നാലു മരണം
Friday, December 8, 2023 3:00 AM IST
ലാസ് വേഗസ്: അമേരിക്കൻ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു.
യൂണിവേഴ്സിറ്റി ഓഫ് നെവാഡയിലെ ലാസ് വേഗസ് കാന്പസിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അറുപതിനടുത്തു പ്രായമുള്ള വെള്ളക്കാരനായ മുൻ പ്രഫസറാണു വെടിവച്ചതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.