ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി
Sunday, December 3, 2023 1:28 AM IST
ദുബായ്: ഖത്തർ ഭരണാധികാരി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിൽ കാലാവസ്ഥാ ഉച്ചകോടിക്ക് എത്തിയതായിരുന്നു ഇരുനേതാക്കളും.
ഉഭയകക്ഷി പങ്കാളിത്തത്തിന്റെ സാധ്യതകളെക്കുറിച്ചും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ചും ചർച്ച നടത്തിയതായി മോദി എക്സിൽ കുറിച്ചു.
വെള്ളിയാഴ്ച ഇസ്രയേൽ പ്രസിഡന്റ് അടക്കം വിവിധ രാഷ്ട്രത്തലവന്മാരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.