കറാച്ചി ഷോപ്പിംഗ് മാളിൽ തീപിടിത്തം; 11 മരണം
Sunday, November 26, 2023 1:51 AM IST
കറാച്ചി: പാക്കിസ്ഥാന്റെ വാണിജ്യ നഗരമായ കറാച്ചിയിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു.
നഗരത്തിലെ റാഷിദ് മിൻഹാസ് റോഡിലുള്ള ആറു നിലകളിൽ പ്രവർത്തിക്കുന്ന ആർജെ മാളിന്റെ നാലാംനിലയിലാണ് ഇന്നലെ രാവിലെ തീപിടിത്തമുണ്ടായത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണു കാരണമെന്ന് പോലീസ് അറിയിച്ചു.