ഹിസ്ബുള്ള ആക്രമണം; ഇസ്രേലി സേനാ താവളത്തിൽ തീപിടിത്തം
Tuesday, November 21, 2023 12:57 AM IST
ടെൽ അവീവ്: ലബനിലെ ഹിസ്ബുള്ള ഭീകരർ വടക്കൻ ഇസ്രയേലിൽ റോക്കറ്റ്, ഡ്രോൺ ആക്രമണം നടത്തി. ഇസ്രേലി സേനയുടെ ബിരാനിത് താവളത്തിൽ തീപിടത്തമുണ്ടായി. ആളപായവും പരിക്കും ഇല്ലെന്ന് സേന അറിയിച്ചു.
25 റോക്കറ്റുകളും സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച മൂന്നു ഡ്രോണുകളുമാണ് ലബനനിലെ വിവിധ ഭാഗങ്ങളിൽനിന്ന് തൊടുത്തത്. റോക്കറ്റുകളിൽ പലതും വെടിവച്ചിട്ടു. ഹിസ്ബുള്ളയ്ക്കു മറുപടിയായി വ്യോമാക്രമണവും പീരങ്കിയാക്രമണവും നടത്തിയതായി ഇസ്രേലി സേന അറിയിച്ചു.