ന്യൂയോർക്കിൽ വെള്ളപ്പൊക്കം
Sunday, October 1, 2023 12:27 AM IST
ന്യൂയോർക്ക്: ശക്തമായ മഴയിൽ മിന്നൽപ്രളയം നേരിട്ട ന്യൂയോർക്ക് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച 20 സെന്റിമീറ്റർ വരെ മഴയാണ് ന്യൂയോർക്കിലെ ചില ഭാഗങ്ങളിൽ രേഖപ്പെടുത്തിയത്.
നഗരത്തിലെ നിരത്തുകളും ഭൂഗർഭ റെയിൽവേ ശൃംഖലയും വെള്ളത്തിൽ മുങ്ങി. മരണ മോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളത്തിൽ മുങ്ങിയ റോഡുകളിലൂടെ ജനങ്ങൾ യാത്രയ്ക്കു മുതിരരുതെന്ന് ന്യൂയോർക്ക് സംസ്ഥാന ഗവർണർ കാത്തി മുന്നറിയിപ്പു നല്കി.