ബെ​ർ​ലി​ൻ: ​ബെ​ർ​ലി​നി​ൽ ജ​നി​ച്ച ഇ​ന്ത്യ​ൻ കുഞ്ഞ് അ​രി​ഹാ ഷാ​യു​ടെ (മൂന്ന്) ക​സ്റ്റ​ഡി ജ​ർ​മ​ൻ സ​ർ​ക്കാ​രി​നു ന​ല്കി കോ​ട​തി​യു​ത്ത​ര​വ്. ഏ​ഴു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ അ​രി​ഹ​യ്ക്കു​ണ്ടാ​യ മു​റി​വ് അ​പ​ക​ട​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്ന മാ​താ​പി​താ​ക്ക​ളാ​യ ധാ​ര-ഭ​വേ​ഷ് ഷാ ​ദ​ന്പ​തി​ക​ളു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. കു​ഞ്ഞി​ന്‍റെ അ​വ​കാ​ശം ത​ങ്ങ​ൾ​ക്കോ അ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​ൻ‌ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നോ ന​ല്ക​ണ​മെ​ന്ന ദ​ന്പ​തി​ക​ളു​ടെ ആവശ്യം ബെ​ർ​ലി​നി​ലെ പ്രാ​ദേ​ശി​ക കോ​ട​തി ത​ള്ളി.

മും​ബൈ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ ജ​ർ​മ​നി​യി​ൽ ജോ​ലിചെ​യ്തു​കൊ​ണ്ടി​രി​ക്കേ 2021ലാ​ണ് അ​രി​ഹ പി​റ​ന്ന​ത്. കു​ഞ്ഞി​ന് ഏ​ഴു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ വീ​ണ് സ്വ​കാ​ര്യ​ഭാ​ഗ​ത്തു മു​റി​വു​ണ്ടാ​യെ​ന്നാ​ണ് ദ​ന്പ​തി​ക​ൾ പ​റ​യു​ന്ന​ത്. കു​ഞ്ഞി​ന്‍റെ അ​മ്മൂ​മ്മ​യ്ക്ക് അ​ബ​ദ്ധം സം​ഭ​വി​ച്ച​താ​ണെ​ന്നും പ​റ​യു​ന്നു.


ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട കു​ഞ്ഞി​ന്‍റെ ക​സ്റ്റ​ഡി ജ​ർ​മ​ൻ യൂ​ത്ത് വെ​ൽ​ഫെയർ ഓ​ഫീ​സ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​നെ വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യും ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി.