മകനെ രക്ഷിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജനായ അച്ഛൻ മരിച്ചു
Tuesday, June 6, 2023 12:38 AM IST
ലോസ് ആഞ്ചലസ്: അമേരിക്കയിൽ കടലിലിറങ്ങിയ പന്ത്രണ്ടു വയസുള്ള മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ വംശജനായ അച്ഛൻ മരിച്ചു.
ശ്രീനിവാസ മൂർത്തി ജൊന്നലഗഡ്ഡ എന്നയാളാണ് കലിഫോർണിയയിലെ സാന്താക്രൂസ് ബീച്ചിൽ മരിച്ചത്. ഇദ്ദേഹവും മറ്റൊരാളും കൂടി മകനെ രക്ഷപ്പെടുത്തി. എന്നാൽ നീന്തലറിയാത്ത ശ്രീനിവാസ മൂർത്തി തിരയിൽപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തി ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെവച്ചു മരിച്ചു.