വാഷിംഗ്ടണിൽ ശിവഗിരി ആശ്രമം തുറക്കുന്നു
Saturday, May 27, 2023 12:08 AM IST
വാഷിംഗ്ടൺ: അമേരിക്കയിൽ സ്ഥാപിതമാകുന്ന ശിവഗിരി ആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മേയ് 27, 28 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടക്കും.
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക എന്ന പേരിൽ അറിയപ്പെടുന്ന ആശ്രമം വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് പ്ലെയിനിൽ മാർഷൽ റോഡിനും സമീപം ഒന്നേകാൽ ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. മന്ദിരത്തിൽ വിശാലമായ ധ്യാന മണ്ഡപം, പ്രാർഥനാ ഹാൾ, ലൈബ്രറി, അതിഥിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. യോഗ, മെഡിറ്റേഷൻ എന്നിവ പരിചയപ്പെടാനും സൗകര്യമുണ്ട്. ശിവഗിരി മഠത്തിലെ ഗുരു പ്രസാദ് സ്വാമികളാണ് നേതൃത്വം നൽകുന്നത്.