മാഴ്സേയിൽ വെടിവയ്പ്; മൂന്നു മരണം
Monday, May 22, 2023 12:41 AM IST
പാരീസ്: തെക്കൻ ഫ്രാൻസിലെ മാഴ്സേ നഗരത്തിലുണ്ടായ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നിശാക്ലബിൽനിന്നു പുറത്തുവന്ന് കാറിൽ കയറിയ അഞ്ചു പേരെ ലക്ഷ്യമിട്ടാണു വെടിവയ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. രണ്ടു പേർ ഓടി രക്ഷപ്പെട്ടു. സംഭവത്തിനു മയക്കുമരുന്നു വ്യാപാരവുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.