സുനാക് 2019 മുതൽ നികുതി അടച്ചത് പത്തു ലക്ഷം പൗണ്ട്
Friday, March 24, 2023 1:06 AM IST
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് നികുതി റിട്ടേൺ വിവരം പുറത്തുവിട്ടു. 2019 മുതൽ പത്തുലക്ഷത്തിലധികം പൗണ്ട് നികുതിയായി അടച്ചു.
സുതാര്യത ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനത്തെത്തുടർന്നാണു സുനാക് നികുതിവിവരം പുറത്തുവിട്ടത്. 2019 മുതൽ 2022 വരെ സുനാക്കിന്റെ വരുമാനം 47.66 ലക്ഷം പൗണ്ടാണ്. ഇതിൽ 22 ശതമാനം 10.53 ലക്ഷം പൗണ്ട് നികുതിയായി അടച്ചു.