തുർക്കിയിൽ ഭൂകന്പബാധിത പ്രദേശങ്ങളിൽ പ്രളയം; 14 മരണം
തുർക്കിയിൽ ഭൂകന്പബാധിത പ്രദേശങ്ങളിൽ പ്രളയം; 14 മരണം
Thursday, March 16, 2023 2:32 AM IST
അ​​ങ്കാ​​റ: തു​​ർ​​ക്കി​​യി​​ൽ ക​​ഴി​​ഞ്ഞ മാ​​സം ഭൂ​​ക​​ന്പം നാ​​ശം വി​​ത​​ച്ച ര​​ണ്ടു പ്ര​​വി​​ശ്യ​​ക​​ളി​​ലു​​ണ്ടാ​​യ പ്ര​​ള​​യ​​ത്തി​​ൽ 14 പേ​​ർ മ​​രി​​ച്ചു. ര​​ണ്ടു പേ​​രെ കാ​​ണാ​​താ​​യി. ഭൂ​​ക​​ന്പ​​ത്തെ​​ത്തു​​ട​​ർ​​ന്ന് വീ​​ടു​​ക​​ൾ ന​​ഷ്ട​​മാ​​യ ആ​​യി​​ര​​ങ്ങ​​ൾ പ്ര​​ള​​യ​​ദു​​ര​​ന്ത​​വും നേ​​രി​​ടു​​ക​​യാ​​ണ്. ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് പ്ര​​ദേ​​ശ​​ത്ത് വെ​​ള്ള​​പ്പൊ​​ക്ക​​മു​​ണ്ടാ​​യ​​ത്. അ​​ദി​​യാ​​മ​​ൻ, സാ​​ൻ​​ലി​​യു​​ർ​​ഫ പ്ര​​വി​​ശ്യ​​ക​​ളി​​ലാ​​ണു പ്ര​​ള​​യ​​ദു​​രി​​തം.


ഭൂ​​ക​​ന്പ​​ത്തെ​​ത്തു​​ട​​ർ​​ന്നു ടെ​​ന്‍റു​​ക​​ളി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന​​വ​​രെ​​യും ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്‌​​സ​​യി​​ലി​​രു​​ന്ന രോ​​ഗി​​ക​​ളെ​​യും സു​​ര​​ക്ഷി​​ത​​സ്ഥാ​​ന​​ത്തേ​​ക്കു മാ​​റ്റി. ഫെ​​ബ്രു​​വ​​രി ആ​​റി​​ന് തു​​ർ​​ക്കി​​യി​​ലും സി​​റി​​യ​​യി​​ലു​​മു​​ണ്ടാ​​യ ഭൂ​​ക​​ന്പ​​ത്തി​​ൽ 52,000 പേ​​രാ​​ണു മ​​രി​​ച്ച​​ത്. ര​​ണ്ടു ല​​ക്ഷ​​ത്തി​​ല​​ധി​​കം കെ​​ട്ടി​​ട​​ങ്ങ​​ൾ ത​​ക​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.