അഫ്ഗാനിസ്ഥാനിൽ സ്ഫോടനം; ആറ് മരണം
Tuesday, December 6, 2022 10:32 PM IST
കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടു. ഏഴു പേർക്കു പരിക്കേറ്റു. ബാൾക്ക് പ്രവിശ്യയുടെ തലസ്ഥാനമായ മാസാർ ഇ ഷെരീഫിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. വഴിയരികിൽ സ്ഥാപിച്ചിരുന്ന ബോംബ്, സർക്കാർ ജീവനക്കാരുടെ ബസ് കടന്നുപോകവേ പൊട്ടിത്തെറിക്കുകയായിരുന്നു.