ചൈനയിൽ വൻ തീപിടിത്തം: 38 മരണം
Wednesday, November 23, 2022 1:41 AM IST
ബെയ്ജിംഗ്: സെൻട്രൽ ചൈനയിലെ വസ്ത്രനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ 38 പേർ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. ഹെനാൻ പ്രവിശ്യയിലെ അൻയാംഗ് നഗരത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. അഗ്നിശമനസേന നാലു മണിക്കൂറുകൾക്കൊണ്ടു തീ നിയന്ത്രണവിധേയമാക്കി.
ചട്ടംലംഘിച്ചു നിർമാണപ്രവർത്തനങ്ങൾ നടത്തിയതാണ് തീപിടിത്തത്തിനു കാരണമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. അനുമതിയില്ലാതെ സ്ഥാപനത്തിനുള്ളിൽ വെൽഡിംഗ് നടത്തിയിരുന്നു. ഇതിനിടെ തുണിക്കു തീപിടിക്കുകയായിരുന്നു.