അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്
Friday, September 30, 2022 12:31 AM IST
ഓക്ലൻഡ്: അമേരിക്കയിലെ ഓക്ലൻഡിൽ സ്കൂൾ കാന്പസിലുണ്ടായ വെടിവയ്പിൽ ആറു പേർക്കു പരിക്കേറ്റു. ബുധനാഴ്ച ഉച്ചയോടെ റഡ്സ്ഡേൽ ന്യൂകമർ ഹൈസ്കൂളിലാണു വെടിവയ്പുണ്ടായത്.
16നും 21നും ഇടയിൽ പ്രായമുള്ള മറ്റു രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളായ കുട്ടികളാണ് ഇവിടെ പ്രധാനമായും പഠിക്കുന്നത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരിൽ കുട്ടികളുണ്ടോയെന്നു വ്യക്തമല്ല. അക്രമിക്കായി അന്വേഷണം തുടരുകയാണെന്ന് ഓക്ലൻഡ് പോലീസ് അറിയിച്ചു.