അഴിമതിക്കേസിൽ മറിയം നവാസിനെ കുറ്റവിമുക്തയാക്കി
Friday, September 30, 2022 12:31 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഭരണകക്ഷിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ്(പിഎംഎൽ-എൻ) വൈസ് പ്രസിഡന്റ് മറിയം നവാസിനെയും ഭർത്താവ് ക്യാപ്റ്റൻ സഫ്ദറിനെയും അഴിമതിക്കേസിൽ പാക് കോടതി കുറ്റവിമുക്തമാക്കി.
കേസിൽ മറിയം ഏഴു വർഷം ജയിലിൽ കഴിഞ്ഞിരുന്നു. 20 ലക്ഷം പൗണ്ട് പിഴയും വിധിച്ചിരുന്നു. മൂന്നു തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ മകളാണു നാൽപ്പത്തിയെട്ടുകാരിയായ മറിയം.