ബംഗ്ലാദേശ് ബോട്ടപകടം: മരണം 68 ആയി
Wednesday, September 28, 2022 12:29 AM IST
ധാക്ക: ബംഗ്ലാദേശിൽ തീർഥാടകരുമായി പോയ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 68 ആയി.
16 പേരെ ഇനിയും കണ്ടെത്താനുണ്ട്. ബോധേശ്വരി ക്ഷേത്രത്തിലെ ദുർഗ പൂജ ഉത്സവത്തിൽ പങ്കെടുക്കാനായി പോയവരാണ് നോർത്ത്വെസ്റ്റേണ് പഞ്ചഗഡ് ജില്ലയിലെ കൊറോട്ട നദിയിൽ അപകടത്തിൽപ്പെട്ടത്.
ബോട്ടിൽ 150ൽ അധികം പേരുണ്ടായിരുന്നതായാണു ദൃക്സാക്ഷികൾ പറയുന്നത്. ചിലർ നീന്തി രക്ഷപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമിതഭാരമാണോ അപകട കാരണമെന്നു വ്യക്തമല്ല. അപകടം സംബന്ധിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.