ബംഗ്ലാദേശ് ബോട്ടപകടം: മരണം 49 ആയി
Monday, September 26, 2022 11:46 PM IST
ധാക്ക: ബംഗ്ലാദേശിൽ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. 41 പേരെ ഇനിയും കണ്ടെത്താനുണ്ട്.
ഞായറാഴ്ച ബോഡ നഗരത്തിനടുത്തു കരോട്ടോ നദിയിലാണു പ്രസിദ്ധമായ ബോധേശ്വരി ക്ഷേത്രത്തിലേക്കുള്ള തീർഥാടകരെയും വഹിച്ചുകൊണ്ടുപോയ ബോട്ട് അപകടത്തിൽപ്പെട്ടത്. സ്ത്രീകളും കുട്ടികളുമായിരുന്നു ബോട്ടിലെ പ്രധാന യാത്രികർ. 90 പേർ ബോട്ടിലുണ്ടായിരുന്നതായാണു കണക്കെന്ന് പോലീസ് മേധാവി സിറാജുൾ ഹുദ അറിയിച്ചു.