ഗോത്തബയ തായ്ലൻഡിൽ
Friday, August 12, 2022 1:24 AM IST
സിംഗപൂർ/ബാങ്കോക്ക്: ഗോത്തബയ രാജപക്സെ തായ്ലൻഡിലെത്തി. സിംഗപ്പുരിൽ തങ്ങാനുള്ള കാലാവധി അവസാനിച്ചതിനെത്തുടർന്ന് പ്രത്യേകവിമാനത്തിൽ ഇന്നലെ രാത്രി എട്ടുമണിയോടെ ബാങ്കോക്കിലെ ഡോൺ മ്യുവാംഗ് വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നു.
നയതന്ത്രപാസ്പോർട്ട് കൈവശമുള്ളതിനാൽ ഗോത്താബയയ്ക്ക് തായ്ലൻഡിൽ മൂന്നുമാസത്തോളം തുടരാനാകും. സന്ദർശനത്തിൽ ശ്രീലങ്കൻ സർക്കാരിന് എതിർപ്പില്ലാത്തതിനാൽ ഗോത്താബയയ്ക്ക് താമസസൗകര്യം ഒരുക്കുമെന്ന് തായ്ലൻഡ് വിദേശകാര്യമന്ത്രി അറിയിച്ചു.
അതിനിടെ ഗോത്താബയ രാജപക്സെ നവംബറിൽ രാജ്യത്ത് തിരിച്ചെത്തുമെന്ന് ശ്രീലങ്കയിലെ ഡെയ്ലിമെയിൽ ദിനപത്രം റിപ്പോർട്ട് ചെയ്തു. തായ്ലൻഡിൽ മുൻ പ്രസിഡന്റിന് താമസസൗകര്യം ഒരുക്കാനും സർക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. മധ്യേഷ്യൻ രാജ്യത്ത് രാഷ് ട്രീയാഭയത്തിന് ഗോത്താബയ ശ്രമിച്ചിട്ടും വിജയിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.