ബംഗ്ലാദേശി ഭീകരബന്ധം: ഒരാൾ അറസ്റ്റിൽ
Monday, August 8, 2022 12:40 AM IST
ബാർപേട്ട: ബംഗ്ലാദേശി ഭീകരസംഘമായ അൻസാറുൾ ഇസ്ലാമുമായി ബന്ധമുള്ള ഒരാളെ ആസാമിൽ അറസ്റ്റ് ചെയ്തു. അബുബക്കർ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച കീഴടങ്ങിയ ഇയാളുടെ അറസ്റ്റ് വെള്ളിയാഴ്ച രാത്രിയാണു രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ അഞ്ചു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടു.